Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Service

Ernakulam

എ​രൂ​ർ വ​ഴി പ്രി​യ​ദ​ർ​ശി​നി ബ​സ് സ​ർ​വീ​സ്

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ എ​രൂ​ർ വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്ക് കെ​എ​സ്ആ​ർ​ടി​സി പ്രി​യ​ദ​ർ​ശി​നി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ആ​ദ്യ​യാ​ത്ര എ​രൂ​രി​ൽ നി​ന്ന് ദീ​പ​ക് ജോ​യ് എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. എ​രൂ​ർ കോ​ഴി​വെ​ട്ടും​വെ​ളി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ എ. ​അ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ പ്ര​വീ​ൺ പ​റ​യ​ന്താ​ന​ത്ത്, പി.​ബി.​സ​തീ​ശ​ൻ, മ​ധു​സൂ​ദ​ന​ൻ പി.​ബി, ശ്രീ​ല​ത മ​ധു​സൂ​ദ​ന​ൻ, പ്ര​സീ​ത മി​ജു, ര​ജ​നി ഭ​ര​ത്കു​മാ​ർ, കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ ടൗ​ൺ പ്ലാ​നിം​ഗ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ പി.​എം.​ന​സീ​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്നാ​രം​ഭി​ച്ച് എ​രൂ​ർ, വെ​ണ്ണ​ല, പാ​ലാ​രി​വ​ട്ടം വ​ഴി ക​ലൂ​രി​ലെ​ത്തും. ക​ലൂ​രി​ൽ നി​ന്ന് പാ​ലാ​രി​വ​ട്ടം, വെ​ണ്ണ​ല, എ​രൂ​ർ വ​ഴി തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കും. തി​രി​ച്ച് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്ന് വീ​ണ്ടും എ​രൂ​ർ, ക​ലൂ​ർ, ഹൈ​ക്കോ​ട​തി, മേ​ന​ക വ​ഴി എ​റ​ണാ​കു​ളം ജെ​ട്ടി സ്റ്റാ​ൻ​ഡി​ലേ​ക്കു​മാ​യാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ​യും വൈ​കീ​ട്ടും സ​ർ​വീ​സ് ഉ​ണ്ടാ​വും.

District News

ബ​സ് സ​ര്‍​വീ​സ് തു​ട​ങ്ങി

മാ​ന​ന്ത​വാ​ടി: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍​നി​ന്നു പു​തി​യ ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. മാ​ന​ന്ത​വാ​ടി- എ​ള്ളു​മ​ന്ദം-​ഒ​ര​പ്പ്-​യ​വ​നാ​ര്‍​കു​ളം-​കാ​ട്ടി​മൂ​ല-​വാ​ളാ​ട് റൂ​ട്ടി​ലാ​ണ് സ​ര്‍​വീ​സ്.

ഡി​പ്പോ പ​രി​സ​ര​ത്ത് ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി. ബി​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ല്‍​സ​ണ്‍ തൂ​പ്പും​ക​ര, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ പി.​വി. ജോ​ര്‍​ജ്, ഡി​ടി​ഒ അ​നി​ല്‍​കു​മാ​ര്‍, സു​പ്ര​ണ്ട് സു​ധീ​ര്‍ റാം, ​വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ കെ. ​പ്ര​സാ​ദ്, ജ്ഞാ​ന​ദാ​സ​ന്‍, മ​നീ​ഷ് ഭാ​സ്‌​ക​ര്‍, സ​ന​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ആ​ങ്ങ​മൂ​ഴി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണം

അ​ടൂ​ർ: ഏ​ഴം​കു​ളംവ​ഴി ആ​ങ്ങ​മൂ​ഴി​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കോ​വി​ഡ് കാ​ല​ത്തി​ന് മു​മ്പ് സ​ർ​വീ​സ് ലാ​ഭ​ക​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബ​സ് നി​ർ​ത്ത​ലാ​ക്കി​യ​ത്.
അ​ടൂ​ർ ഡി​പ്പോ​യി​ലെ ബ​സു​ക​ൾ ചെ​യി​ൻ സ​ർ​വീ​സാ​യി​ട്ടാ​ണ് പ​റ​ക്കോ​ട്, കൊ​ടു​മ​ൺ, ച​ന്ദ​ന​പ്പ​ള്ളി, പ​ത്ത​നം​തി​ട്ട, വ​ട​ശേ​രി​ക്ക​രവ​ഴി ആ​ങ്ങ​മൂ​ഴി സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.

നാ​ല് ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. സ​ർ​വീ​സ് നി​ല​ച്ച​തോ​ടെ ഏ​ഴം​കു​ളംവ​ഴി പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തേ​ക്ക് നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തു​മൂ​ലം ഈ ​മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക് പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​വും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം അ​ടൂ​രി​ൽനി​ന്ന് ഏ​ഴം​കു​ളം വ​ഴി കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.
നി​ല​വി​ൽ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കേ​ണ്ട ജീ​വ​ന​ക്കാ​രും ചി​കി​ത്സ​യ്ക്കാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രും പ​ത്ത​നം​തി​ട്ട​യി​ലോ പ​ത്ത​നാ​പു​രം ക​ല്ലും​ക​ട​വി​ലോ എ​ത്തി മ​റ്റു​വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

District News

പാ​യി​പ്പാ​ട്, കൊ​ച്ചു​പ​ള്ളി, ഹെ​ര്‍​മോ​ണ്‍​ ചാ​പ്പ​ൽ, കോ​ട്ട​മു​റി റൂ​ട്ടി​ല്‍ ബ​സ് സ​ര്‍​വീ​സ് വേ​ണം

ച​ങ്ങ​നാ​ശേ​രി: ഫാ​ത്തി​മാ​പു​രം, മു​ക്കാ​ട്ടു​പ​ടി, നാ​ലു​കോ​ടി, പാ​യി​പ്പാ​ട്, കൊ​ച്ചു​പ​ള്ളി, ഹെ​ര്‍​മോ​ണ്‍ ചാ​പ്പ​ല്‍, കോ​ട്ട​മു​റി, കു​ന്നും​പു​റം വ​ഴി ച​ങ്ങ​നാ​ശേ​രി​ക്കും തി​രി​ച്ചും കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ൾ, സ്ത്രീ​ക​ള്‍, വ​യോ​ജ​ന​ങ്ങ​ള്‍, തൊ​ഴി​ലാ​ളി​ക​ൾ, എ​ന്നി​വ​ര്‍​ക്ക് ഈ ​ബ​സ് സ​ര്‍​വീ​സ് ഗു​ണ​ക​ര​മാ​കും.

നി​ല​വി​ല്‍ കൊ​ച്ചു​പ്പ​ള്ളി-​ഹെ​ര്‍​മോ​ണ്‍, ചാ​പ്പ​ൽ- കോ​ട്ട​മു​റി പ്ര​ദേ​ശ​ത്ത് പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ണ്. കി​ലോ​മീ​റ്റ​റു​ക​ള്‍ കാ​ല്‍​ന​ട​യാ​യി യാ​ത്ര ചെ​യ്താ​ണ് ഇ​പ്പോ​ള്‍ ബ​സു​ക​ളി​ല്‍ ക​യ​റു​ന്ന​ത്.

മു​ന്പുണ്ടാ​യി​രു​ന്ന സ​ർ​ക്കു​ല​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചാ​ല്‍ ഈ ​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും. സ​ര്‍​വീ​സ് എ​ത്ര​യും വേ​ഗം പു​നരാരംഭിക്കുന്നതിന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പാ​യി​പ്പാ​ട് കെ​എ​ല്‍​എം സെ​ന്‍റ് മേ​രീ​സ് യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ചു ഗ​താ​ഗ​ത മ​ന്ത്രി​ക്കും വി​നു ജോ​ബ് എം​എ​ല്‍​എ​യ്ക്കും നി​വേ​ദ​നം​ ന​ല്കി.

പ്ര​സി​ഡ​ന്‍റ് ലി​ജു മൈ​ക്കി​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഭി​ലാ​ഷ് കോ​ര, ജോ​ഷ്‌​മോ​ന്‍ സേ​വ്യ​ർ, ജോ​ഷി ക​ന്നി​ട്ട​യി​ല്‍, ടോ​മി​ച്ച​ന്‍ കൊ​ല്ലം​ക​ളം, മെ​ര്‍​ലി​ന്‍ വ​ട്ട​പ്പ​റ​മ്പി​ൽ, മാ​ര്‍​ട്ടി​ന്‍ മു​ട്ട​ത്തേ​ട്, സ​ണ്ണി​ച്ച​ന്‍ മ​ഠ​ത്തി​നാ​ൽ, സി​ബി​ച്ച​ന്‍ കു​രു​വി​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Kerala

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബി​സി​ന​സ് ക്ലാ​സ് ബ​സ് അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബി​സി​ന​സ് ക്ലാ​സ് ബ​സ് അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും. വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന് സ​മാ​ന​മാ​യി ശു​ചി​മു​റി​യും ഭ​ക്ഷ​ണ​വും ക​ഫെ​റ്റീ​രി​യ​യും പാ​ന്‍​ട്രി​യും ഒ​ക്കെ​യു​ള്ള ആ​ഡം​ബ​ര ബ​സാ​ണ് നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ര​ണ്ട് കോ​ടി രൂ​പ വി​ല​യു​ള്ള ര​ണ്ട് ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. എ​യ​ര്‍​ഹോ​സ്റ്റ​സ് മാ​തൃ​ക​യി​ല്‍ ബ​സ് ഹോ​സ്റ്റ​സും ബ​സി​ല്‍ ഉ​ണ്ടാ​കും. പു​ല​ര്‍​ച്ചെ 5.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ പു​റ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ബ​സ് കൊ​ച്ചി​ക്ക് പു​റ​പ്പെ​ടും.

അ​തേ സ​മ​യം ത​ന്നെ എ​റ​ണാ​കു​ള​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മ​റ്റൊ​രു ബി​സി​ന​സ് ക്ലാ​സ് യാ​ത്ര തി​രി​ക്കും. രാ​വി​ലെ 10ന് ​മു​ന്‍​പ് എ​റ​ണാ​കു​ള​ത്ത് എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ബ​സ് സ​ര്‍​വീ​സ്.

മ​റ്റ് ബ​സു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ്ര​ത്യേ​ക നി​ര​ക്കാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. ഭ​ക്ഷ​ണ​ത്തി​നും മ​റ്റും പ്ര​ത്യേ​കം പ​ണം ന​ല്‍​ക​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ടാ​ല്‍ കൊ​ല്ലം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് സ്‌​റ്റോ​പ്പു​ണ്ടാ​വു​ക.

ടി​ക്ക​റ്റ് നേ​ര​ത്തെ റി​സ​ര്‍​വ് ചെ​യ്യു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടാ​കും. റി​സ​ര്‍​വ് ചെ​യ്ത എ​ല്ലാ യാ​ത്ര​ക്കാ​രും എ​റ​ണാ​കു​ള​ത്തേ​ക്കാ​ണെ​ങ്കി​ല്‍ കൊ​ല്ല​ത്തും ആ​ല​പ്പു​ഴ​യി​ലും സ്റ്റോ​പ്പു​ണ്ടാ​കി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍ ബ​സി​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം മൂ​ലം ഔ​ദ്യോ​ഗി​ക​മാ​യി രം​ഗ​ത്തി​റ​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്റെ അ​നു​മ​തി തേ​ടി​യ ശേ​ഷം 22ന് ​എ​ങ്കി​ലും സ​ര്‍​വീ​സ് തു​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി പ്ര​തീ​ക്ഷ.

District News

ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു

പു​ൽ​പ്പ​ള്ളി: മ​ര​ക്ക​ട​വ് പ​ള്ളി പ​രി​സ​ര​ത്തു നി​ന്നും രാ​വി​ലെ 5.15ന് ​കോ​ഴി​ക്കോ​ട്ടേ​യ്ക്ക് ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.

ക​ബ​നി​ഗി​രി, പാ​ടി​ച്ചി​റ, മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി, ഇ​രു​ളം, മൂ​ന്നാ​ന​ക്കു​ഴി, അ​പ്പാ​ട്, മീ​ന​ങ്ങാ​ടി, ക​ൽ​പ്പ​റ്റ, താ​മ​ര​ശേ​രി വ​ഴി കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രും. കോ​ഴി​ക്കോ​ട് നി​ന്നും വൈ​കു​ന്നേ​രം 4.30ന് ​മ​ര​ക്ക​ട​വ് പ​ള്ളി​യി​ലേ​ക്ക് ബ​സ് പു​റ​പ്പെ​ടും.

ബ​സി​ന് മ​ര​ക്ക​ട​വ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​ജ​യിം​സ് ചെ​ന്പ​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ജി​ഷാ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ ലി​സി ജോ​സ്, ബേ​ബി കോ​ലോ​ത്തു​പ​റ​ന്പി​ൽ, ബാ​ബു​രാ​ജ്, ജോ​യി ജോ​സ​ഫ് വെ​ട്ടു​കാ​ട്ടി​ൽ, മ​നോ​ജ് വ​ല്ല​ത്ത്, വി.​വി. ത​ങ്ക​ച്ച​ൻ, റോ​യ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

തൊ​ട്ടി​ല്‍​പാ​ല​ത്ത് ബ​സ് സ​ര്‍​വീ​സി​ന് സ്വീ​ക​ര​ണം ന​ല്‍​കി

തൊ​ട്ടി​ല്‍​പാ​ലം: പു​തു​താ​യി സ​ര്‍​വ്വീ​സ് ആ​രം​ഭി​ച്ച ച​ങ്ങ​നാ​ശ്ശേ​രി ഡി​പ്പോ​യു​ടെ ച​ങ്ങ​നാ​ശ്ശേ​രി - മാ​ന​ന്ത​വാ​ടി ബ​സി​ന് തൊ​ട്ടി​ല്‍​പാ​ല​ത്ത് സ്വീ​ക​ര​ണം ന​ല്‍​കി. സോ​ജ​ന്‍ ആ​ല​യ്ക്ക​ല്‍, എ​ന്‍.​കെ.​അ​ബ്ദു​ള്‍ അ​സീ​സ്, വി.​പി.​നാ​ണു, രാ​ജേ​ഷ് തൊ​ട്ടി​ല്‍​പാ​ലം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

മ​ല​യോ​ര മേ​ഖ​ല ബ​സ് പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ബി​നു ക​ട​ത്ത​ല​ക്കു​ന്നേ​ല്‍ (എ​സ്‌​ജെ), സോ​ജ​ന്‍ ആ​ല​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ ച​ങ്ങ​നാ​ശ്ശേ​രി എം​എ​ല്‍​എ ജോ​ബ് മൈ​ക്കി​ളി​ന് ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​വ്വീ​സ് അ​നു​വ​ദി​ച്ച​ത്.

രാ​വി​ലെ എ​ട്ടി​ന് ച​ങ്ങ​നാ​ശ്ശേ​രി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് കോ​ട്ട​യം, മൂ​വാ​റ്റു​പു​ഴ, അ​ങ്ക​മാ​ലി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, പേ​രാ​മ്പ്ര, തൊ​ട്ടി​ല്‍​പാ​ലം വ​ഴി 5.25 ന് ​മാ​ന​ന്ത​വാ​ടി​യി​ല്‍ എ​ത്തി​ച്ചേ​രും. തി​രി​ച്ച് രാ​വി​ലെ അ​ഞ്ചി​ന് മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 4.55 ന് ​ച​ങ്ങ​നാ​ശ്ശേ​രി​യി​ല്‍ എ​ത്തി​ച്ചേ​രും. ര​ണ്ട് പു​തി​യ സൂ​പ്പ​ര്‍ ഫാ​സ്റ്റ് പ്രീ​മി​യം ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

District News

കെ​​കെ റോ​​ഡി​ൽ സ​​മ​​യ​​ക്ര​​മം പാ​​ലി​​ക്കാ​​തെ സ്വ​കാ​ര്യ​ബ​സു​ക​ൾ

കോ​​ട്ട​​യം: കെ​​കെ റോ​​ഡി​​ലു​​ടെ സ​​മ​​യ​​ക്ര​​മം പാ​​ലി​​ക്കാ​​തെ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന ചി​​ല സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ യാ​​ത്ര​​ക്കാ​​ര്‍​ക്കു ദു​​രി​​തം സ​​മ്മാ​​നി​​ക്കു​​ന്നു. ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട് അ​​ഥോ​​റി​​റ്റി​​യു​​ടെ 2018 ലെ ​​ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം 35 കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​രം സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​തി​​ന് ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ള്‍​ക്കു ഓ​​രോ കി​​ലോ​​മീ​​റ്റ​​റി​​നും 2.30 മി​​നി​​റ്റ് സ​​മ​​യ​​വും ന​​ഗ​​ര​​പ​​രി​​ധി​​യി​​ല്‍ മൂ​​ന്നു മി​​നി​​റ്റു​​മാ​​ണ് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ല്‍ കെ​​കെ റോ​​ഡി​​ല്‍ ചി​​ല സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ നി​​യ​​മം കാ​​റ്റി​​പ്പ​റ​​ത്തി ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ ദൂരം ര​​ണ്ടു മി​​നി​​റ്റ് എ​​ന്ന രീ​​തി​​യി​​ലാ​​ണു സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്.

ലി​​മി​​റ്റ​​ഡ് സ്റ്റോ​​പ്പ് ബ​​സു​​ക​​ള്‍​ക്ക് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന ര​​ണ്ടു മി​​നി​​റ്റ് സ​​മ​​യ​​ത്താ​​ണ് ഓ​​ർ​ഡി​​ന​​റി ബ​​സു​​ക​​ള്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. ഇ​​തു ബ​​സു​​ക​​ളു​​ടെ അ​​മി​​ത വേ​​ഗ​​ത്തി​​നും മ​​ത്സ​​ര​​യോ​​ട്ട​​ങ്ങ​​ള്‍​ക്കും കാ​​ര​​ണ​​മാ​​കു​​ന്ന​​താ​​യി അ​​ക്ഷേ​​പ​​മു​​ണ്ട്.

ഒ​​രേ ഗ​​ണ​​ത്തി​​ല്‍​പ്പെ​​ട്ട സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ സ​​മ​​യ​​ക്രം പാ​​ലി​​ക്കാ​​തെ ഓ​​ടു​​ന്ന​​ത് കാ​​ണി​​ച്ച് ബ​​സു​​ട​​മ​​ക​​ള്‍ കോ​​ട്ട​​യം ആ​​ര്‍​ടി​​ഒ​​യ്ക്കു പ​​രാ​​തി ന​​ൽ​കി​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ആ​​ര്‍​ടി​​ഒ പൊ​​ന്‍​കു​​ന്നം ജോ​​യി​​ന്‍റ് ആ​​ര്‍​ടി​​ഒ​​യോ​​ട് അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ര്‍​ട്ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട് അ​​ഥോ​​റി​​ട്ടി​​യു​​ടെ ഉ​​ത്ത​​ര​​വ് അ​​നു​​സ​​രി​​ച്ച് ബ​​സു​​ക​​ളുടെ സ​​മ​​യ​​ക്ര​​മം ഉ​​ള്‍​പ്പെ​​ടെ ജോ​​യി​​ന്‍റ് ആ​​ര്‍​ടി​​ഒ റി​​പ്പോ​​ര്‍​ട്ട് ന​​ൽ​കി​​യെ​​ങ്കി​​ലും തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​യി​​ല്ല. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ബ​​സു​​ട​​മ​​ക​​ള്‍ റി​​പ്പോ​​ര്‍​ട്ട് ഉ​​ള്‍​പ്പെ​​ടെ ചു​​ണ്ടി​​ക്കാ​​ട്ടി ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ കേ​​സ് ഫ​​യ​​ല്‍ ചെ​​യ്തു അ​​നു​​കൂ​​ല വി​​ധി നേ​​ടി​​യെ​​ടു​​ത്തു. ഈ ​​വി​​ധിപ്പ​​ക​​ര്‍​പ്പ് കോ​​ട്ട​​യം ആ​​ര്‍​ടി​​ഒ ഓ​​ഫീ​​സി​​നു കൈ​​മാ​​റി​​യി​​ട്ടും ബ​​ന്ധ​​പ്പെ​​ട്ട അ​​ധി​​കൃ​​ത​​രു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് അ​​നു​​കൂ​​ല ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ണ്ടാ​​യി​​ട്ടി​​ല്ല.

സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ സ​​മ​​യ​​ക്ര​​മം പാ​​ലി​​ക്ക​​ണ​​മെ​​ന്ന ഹൈ​​ക്കോ​​ട​​തി വി​​ധി ഉ​​ട​​ന്‍ ന​​ട​​പ്പാ​​ക്കി യാ​​ത്ര​​ക്കാ​​രു​​ടെ ഭീ​​തിയ​​ക​​റ്റ​​ണ​​മെ​​ന്ന് ജി​​ല്ലാ ക​​ണ്‍​സ്യൂ​​മ​​ര്‍ ആ​​ന്‍​ഡ് പാ​​സ​​ഞ്ചേ​​ഴ്‌​​സ് വെ​​ല്‍​ഫെ​​യ​​ര്‍ സൊ​​സൈ​​റ്റി, അ​​നു​​ഗ്ര​​ഹ മോ​​ട്ടോ​​ഴ്‌​​സ് ഉ​​ട​​മ വി​​ജ​​യ​​പ്പ​​ന്‍ നാ​​യ​​ര്‍, പി.​​ടി. മോ​​ട്ടോ​​ഴ്‌​​സ് ഉ​​ട​​മ പി.​​ടി. അ​​നി​​യ​​ന്‍​കു​​ഞ്ഞ് എ​​ന്നി​​വ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Kerala

ബിസിനസ് ക്ലാസ് ബസ് വരുന്നു, കണ്ടക്ടർക്കു പകരം ബസ് ഹോസ്റ്റസ്

നെടുമങ്ങാട്: പാൻട്രിയും ടോയ്‌ലെറ്റും അടക്കം ആധുനിക സൗകര്യങ്ങളുള്ള വോൾവോ ലക്ഷ്വറി ബസുകൾ കെഎസ്ആർടിസി ഉടൻ നിരത്തിലിറക്കുമെന്നു ഗതാഗതമന്ത്രി മന്ത്രി ബി. ഗണേഷ് കുമാർ.

ബസിൽ കണ്ടക്ടർക്കു പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസുമാരായിരിക്കും. രാജ്യത്ത് ഇറങ്ങുന്നതിൽ വച്ച് ഏറ്റവും സൗകര്യംകൂടിയ വോൾവോ ബസുകളായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു

കെഎസ്ആർടിസി നെടുമങ്ങാട് യൂണിറ്റിലെ ഡ്രൈവിംഗ് സ്കൂൾ, നവീകരിച്ച ഡിപ്പോ യാർഡ്, പ്രവേശന കവാടത്തിന്‍റെയും നെടുമങ്ങാട് - പറശിനിക്കടവ്, നെടുമങ്ങാട് - മാനന്തവാടി എന്നീ ബസ് സർവീസുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ബസിൽ കുടിവെള്ളം

വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കെഎസ്ആർടിസി യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നും വിപണനം ചെയ്യുന്ന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ഇതിന്‍റെ ആനുകൂല്യം നൽകുമെന്നും മന്ത്രി പറഞ്ഞു.

District News

കാ​ട്ടാ​ക്ക​ട- കാ​പ്പു​കാ​ട് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു

കോ​ട്ടൂ​ർ: കാ​ട്ടാ​ക്ക​ട-​കാ​പ്പു​കാ​ട് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. വൈ​കു​ന്നേ​രം കാ​പ്പു​കാ​ട് ആ​ന പാ​ർ​ക്കി​ലേ​ക്ക് ഉ​ണ്ടാ​യി​രു​ന്ന ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കാ​പ്പു​കാ​ട് സ്വ​ദേ​ശി ജെ. ​ഫ​സ​ലു​ദ്ദീ​നാ​ണ് - മു​ഖ്യ​മ​ന്ത്രി എ​ന്നോ​ടൊ​പ്പം - എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ അ​പേ​ക്ഷ ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

വ​ർ​ഷ​ങ്ങ​ളോ​ളം കാ​പ്പു​കാ​ട് ആ​ന പാ​ർ​ക്കി​ലേ​ക്ക് ഉ​ണ്ടാ​യി​രു​ന്ന ബ​സ് സ​ർ​വീ​സു​ക​ളാ​ണ് കൊ​റോ​ണ​ക്കാ​ല​ത്ത് കെ​എ​സ് ആ​ർ​ടി​സി നി​ർ​ത്ത​ലാ​ക്കി​യ​ത്. എ​ന്നാ​ൽ അ​തി​നു​ശേ​ഷം ജ​ന​ങ്ങ​ൾ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യി​ല്ല. വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ക​ള്ളി​യ​ൽ​വ​ഴി കോ​ട്ടൂ​രി​ലെ​ത്തു​ന്ന ബ​സ്, 20 മി​നി​റ്റ് അ​വി​ടെ വി​ശ്ര​മി​ക്കും. ആ ​ട്രി​പ്പാ​ണ് ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​പ്പു​കാ​ട്ടേ​യ്ക്കു നീ​ട്ടി​യ​ത്.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കോ​ട്ടൂ​ർ ആ​ന​പ്പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ, മു​ട​ങ്ങി​യ ബ​സി​ന്‍റെ കാ​ര്യം നാ​ട്ടു​കാ​ർ എം​ഡി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും, ശ​ബ​രി​മ​ല സീ​സ​ൺ ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ​ത​ന്നെ മ​റ്റു ട്രി​പ്പ് ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
ന​ഗ​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു ജോ​ലി​ക​ഴി​ഞ്ഞ് എ​ത്തു​ന്ന​വ​രും, ട്രെ​യി​ൻ യാ​ത്ര​ക്കാ​രും ഏ​റെ ആ​ശ്ര​യി​ച്ചി​രു​ന്ന ട്രി​പ്പാ​ണ് നേ​ര​ത്തേ കാ​ട്ടാ​ക്ക​ട​നി​ന്നും ഉ​ണ്ടാ​യി​രു​ന്ന ത​ച്ച​ൻ കോ​ട് - കാ​പ്പു​കാ​ട് ബ​സ്.

Kerala

മ​ണ്ഡ​ല​കാ​ലം: ഒ​രു​ക്ക​ങ്ങ​ൾ വി​പു​ല​മാ​ക്കി കെ​എ​സ്ആ​ർ​ടി​സി

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​കാ​ല​ത്ത് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 450 ബ​സു​ക​ളാ​ണ് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സി​നാ​യി രം​ഗ​ത്തി​റ​ക്കി​യ​ത്. നി​ല​യ്ക്ക​ൽ - പ​മ്പ ചെ​യി​ൻ ഓ​രോ മി​നി​റ്റി​ലും മൂ​ന്ന് ബ​സു​ക​ൾ വീ​തം സ​ർ​വീ​സ് ന​ട​ത്തും. ഭ​ക്ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ ഓ​ടി​ക്കും.

202 ബ​സു​ക​ളാ​ണ് ചെ​യി​ൻ സ​ർ​വീ​സി​നാ​യി നി​ല​വി​ൽ പ​മ്പ​യി​ലെ​ത്തി​ച്ചി​ട്ടു​ള്ള​ത്. ലോ ​ഫ്ലോ​ർ എ​സി, ലോ ​ഫ്ലോ​ർ നോ​ൺ എ​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. 248 ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്ക് ന​ട​ത്തു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യം, എ​റ​ണാ​കു​ളം തു​ട​ങ്ങി പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് ഉ​ണ്ട്. ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രെ പ​മ്പ​യി​ലെ​ത്തി​ക്കു​ന്ന​തി​നും സ​ർ​വീ​സു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

നി​ല​യ്ക്ക​ൽ - പ​മ്പ സ​ർ​വീ​സി​നാ​യി 350 വീ​തം ഡ്രൈ​വ​ർ​മാ​രെ​യും ക​ണ്ട​ക്ട​ർ​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​മ്പ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നും നി​യ​ന്ത്ര​ണ​ത്തി​നു​മാ​യി 95 ജീ​വ​ന​ക്കാ​രെ​യും കോ​ർ​പ്പ​റേ​ഷ​ൻ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up